• Brihat Horoscope
  • Ask A Question
  • Child Report 2020
  • Raj Yoga Report
  • Career Counseling
Personalized
Horoscope

മീനം രാശിക്കാരുടെ ജാതകം 2021 - Pisces Astrology 2021 Predictions

Last Updated: 11/11/2020 2:11:22 PM

മീനം  രാശിക്കാരുടെ ജാതകം 2021 മീനം രാശിക്കാരുടെ ജാതകം 2021 പ്രകാരം 2021 ൽ മീനം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ആയിരിക്കും ലഭിക്കുക. മീനം രാശിക്കാരുടെ ജാതകം 2021 ലെ പ്രവചനങ്ങളിൽ പ്രണയം, വിവാഹം, കുടുംബം, ബിസിനസ്സ്, ജോലി, ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ട ജീവിത പ്രവചനങ്ങൾ ഉൾപ്പെടിത്തിയിട്ടുണ്ട് . വിശദമായി താഴെ വിവരിക്കുന്നു.

ഈ വർഷം, ജീവിതത്തിന്റെ ചില വശങ്ങളിൽ വളരെയധികം വിജയസാധ്യതകളുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ മുൻഗണന എടുക്കേണ്ടതാണ്. ഔദ്യോഗികമായി 2021 മികച്ചതായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് കഠിനാധ്വാനമല്ല, മികച്ച ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നിങ്ങളുടെ പ്രയത്നത്തിലൂടെ ഉന്നത വിദ്യാഭ്യാസം നേടാനും വിദേശത്തേക്ക് പോകാനുമുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. ഇതുകൂടാതെ, ഈ വർഷം ചില മീനം രാശിക്കാർക്ക് ഉദ്യോഗത്തിൽ സ്ഥാനമാറ്റം ലഭ്യമാകും, ഇത് അവരെ തൊഴിൽപരമായി ഉയർത്താൻ സഹായിക്കും. ബിസിനസ്സ് രാശിക്കാർക്ക് ഈ വർഷം അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ കഴിയും.

നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

സാമ്പത്തികമായി നിങ്ങൾക്ക് ഈ മേഖലയിൽ സമ്മിശ്ര ഫലങ്ങൾ ലഭിക്കും. ഒരു വശത്ത് നിങ്ങൾക്ക് സ്ഥിരമായ ഒരു വരുമാന മാർഗ്ഗം ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും, 2021 ൽ ചില മാസങ്ങളിൽ ചെലവ് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്, അതിനാൽ ഇത് മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കും. നിങ്ങളുടെ പഠന ജീവിതത്തിലും ഉയർച്ച താഴ്ചകൾ അനുഭവപ്പെടും, വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതുമായി മുന്നോട്ട് പോകാവുന്നതാണ്. കൂടാതെ, ഏതെങ്കിലും തരത്തിലുള്ള മത്സരപരീക്ഷയിൽ പങ്കെടുത്ത് അതിൽ വിജയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏപ്രിൽ മുതൽ മെയ് വരെയും ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ അതിന് പറ്റിയതാണെന്ന് പറയാം.

കുടുംബജീവിതവുമായി ബന്ധപ്പെട്ട് 2021 വർഷം മീനം രാശിക്കാർക്ക് മികച്ചതായിരിക്കും. വസ്തു വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഈ വർഷം മികച്ച ലാഭം നേടാൻ കഴിയും. ഇതുകൂടാതെ, നിങ്ങൾക്കോ ​​നിങ്ങളുടെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ വീട് വാടകയിലൂടെ നല്ല വരുമാനം ലഭ്യമാകും. എന്നിരുന്നാലും, നിങ്ങളുടെ മാതാപിതാക്കൾ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ നിങ്ങൾക്ക് വിഷമം അനുഭവപ്പെടാം. അതിനാൽ, അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.

മീന രാശിക്കാരുടെ ജാതകം 2021 അനുസരിച്ച് 2021 വിവാഹിതരായ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ വർഷം, ദമ്പത്യ ബന്ധം മധുരതരമാകും, ഒപ്പം സ്നേഹവും അഭിനിവേശവും വർദ്ധിക്കും. ഈ വർഷം, നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായി തുടരും, പ്രത്യേകിച്ചും വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലും ഒക്ടോബർ അവസാനം മുതൽ നവംബർ പകുതി വരെയും. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുത്തിലൂടെ അവ പരിഹരിക്കുക. വിവാഹിതരല്ലാത്ത എന്നാൽ വിവാഹത്തിനായി തയ്യാറെടുക്കുന്ന രാശിക്കാർക്ക് ജനുവരി മുതൽ ഏപ്രിൽ വരെ നിങ്ങളുടെ ജാതകത്തിൽ വ്യാഴത്തിന്റെ വശം കാരണം, വിവാഹത്തിന്റെ ശക്തമായ സാധ്യത കാണുന്നു.

മീനം രാശിക്കാരുടെ ജാതകം 2021 അനുസരിച്ച് ആരോഗ്യ ജീവിതം വർഷം മികച്ചതായി തുടരും. നിങ്ങളുടെ ആരോഗ്യം ഈ വർഷം മികച്ചതായിരിക്കും. എന്നാൽ ഒട്ടും ശ്രദ്ധിക്കാതെ വിട്ടാൽ പൊണ്ണത്തടി പോലുള്ളവയ്ക്ക് ഇത് വഴിവെക്കും.

മീനം ഉദ്യോഗ രാശിഫലം 2021

മീനം രാശിക്കാരുടെ ഉദ്യോഗ ഫല പ്രവചനങ്ങൾ 2021 അനുസരിച്ച് 2021 വർഷം ഉദ്യോഗ കാര്യത്തിൽ ശുഭകരമായിരിക്കും. നിങ്ങളുടെ സമയം ഭാഗ്യകാര്യമായിരിക്കും, എന്നാൽ നിങ്ങളുടെ ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിർത്തുന്നതിന് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് പ്രയോജനകരമാകും. ചില രാശിക്കാർക്ക് കഠിനാധ്വാനം ഫലം കാണും , ഇത് ജോലിക്കയറ്റത്തിന് വർ സാധ്യത ഉണ്ടാക്കും.. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയം ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനുള്ള സാധ്യതകൾ ഒരുക്കും.

ഇതുകൂടാതെ, വർഷത്തിലെ അവസാന മാസം ചില രാശിക്കാർക്ക് സന്തോഷം പകരാൻ പോകുന്നു, കാരണം ഈ സമയത്ത് ജോലിമാറ്റം ലഭിക്കാനുള്ള സാധ്യത കൂടുതലായി കാണുന്നു. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ജോലിസ്ഥലത്ത് ഉയർന്ന സ്ഥാനക്കയറ്റം ലഭിക്കാൻ ഉള്ള നല്ല അവസരങ്ങൾ ഉണ്ടാവും. ഈ വർഷം തങ്ങളുടെ ജോലിയോ ബിസിനസ് സംരംഭമോ വിപുലീകരിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ, സമയത്ത് വിജയം ലഭ്യമാകും.

നിങ്ങളുടെ ഉദ്യോഗ പ്രവചനങ്ങൾ ഉദ്യോഗ ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

മീനം രാശിഫലം 2021: സാമ്പത്തിക ജീവിതം

മീനം രാശികാർക്ക് 2021 വർഷം പണം, സമ്പത്ത്, ധനകാര്യം എന്നിവയിൽ സമ്മിശ്ര ഫലങ്ങൾ നൽകുന്നു. ഈ വർഷം, നിങ്ങളുടെ ജാതകത്തിൽ പതിനൊന്നാമത്തെ ഭാവത്തിൽ ശനി വസിക്കും, ഇത് നിങ്ങൾക്ക് സ്ഥിരമായ വരുമാന സ്രോതസ്സുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. ഇത് വർഷം മുഴുവനും നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കും. ഇതുകൂടാതെ, വർഷത്തിന്റെ തുടക്കത്തിൽ ചൊവ്വ നിങ്ങളുടെ ജാതകത്തിലെ രണ്ടാമത്തെ ഭാവത്തിൽ വസിക്കും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കും, പക്ഷേ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസം കൂടുതൽ അനുകൂലമാകില്ല, കാരണം വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ ഉണ്ടാകും, ഈ മാസങ്ങൾക്കിടയിൽ നിങ്ങളുടെ ചെലവുകളിൽ വർദ്ധനവുണ്ടാകും, ഇത് നിങ്ങൾക്ക് മാനസിക സമ്മർദ്ദത്തിനും കാരണമാകും.

ഈ ഭാവത്തിൽ വ്യാഴം ഉള്ളതിനാൽ, ഈ വർഷത്തെ ഏതാനും മാസങ്ങൾക്കുള്ളിൽ നിങ്ങളുടെ വരുമാനത്തിനനുസരിച്ച് നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക അവസ്ഥയെ സാരമായി ബാധിക്കും. നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിങ്ങൾ പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഏപ്രിൽ മുതൽ മെയ് വരെ, സംവാദങ്ങളോ, വാദങ്ങളോ, കോടതി കേസുകളിലോ നിന്ന് നിങ്ങൾക്ക് സാമ്പത്തികമായി സഹായം ലഭ്യമാകും. നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് വർഷത്തിൽ ഏതെങ്കിലും വിധത്തിൽ ധനസഹായം ലഭ്യമാകും.

മീനം രാശിഫലം 2021: വിദ്യാഭ്യാസം

മീനം രാശിക്കാരുടെ ജാതകം 2021 പ്രവചനങ്ങൾ പ്രകാരം 2021 വർഷം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മീനം രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ കൈവരിക്കും. ഈ വർഷം, ശനി നിങ്ങളുടെ ജാതകത്തിൽ അഞ്ചാമത്തെ ഭാവത്തെ വീക്ഷിക്കുന്നു, അത് തീർച്ചയായും വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങൾ സൃഷ്ടിക്കും. ഇതിനുശേഷം, ജനുവരി മാസം മുതൽ ഏപ്രിൽ വരെ, അഞ്ചാമത്തെ ഭാവത്തെ വ്യാഴത്തിന്റെ വീക്ഷണ കാരണം നിങ്ങളുടെ വേഗത കുറയും. എന്നിരുന്നാലും, വർഷാവസാനം വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭ്യമാകും, സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെ അവർക്ക് നല്ല ഫലങ്ങൾ ലഭിക്കും.

ഈ വർഷം, നിങ്ങളുടെ പഠന കാര്യങ്ങളിൽ നിരവധി ഉയർച്ചകൾ കാണാനിടയുണ്ട്, പക്ഷേ നിങ്ങളുടെ കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും വിശ്വാസം നിലനിർത്താൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, നിങ്ങൾക്ക് തീർച്ചയായും ആവശ്യമുള്ള ഫലങ്ങൾ ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള മത്സരപരീക്ഷയിൽ പങ്കെടുത്ത് അതിൽ വിജയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏപ്രിൽ മുതൽ മെയ് വരെയും 2021 ൽ ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുമുള്ള സമയം വളരെ അനുകൂലമായിരിക്കും.

ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം ഏറ്റവും അനുയോജ്യമാകും. ഉന്നത വിദ്യാഭ്യാസം നേടാനുള്ള നിങ്ങളുടെ ആഗ്രഹം ഈ വർഷം പൂർത്തീകരിക്കാൻ കഴിയും. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ പദ്ധതികളിൽ നേരിയ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഭാഗിക വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു, അതിനാൽ കഠിനാധ്വാനം തുടരുക.

മീനം രാശിഫലം 2021: കുടുംബ ജീവിതം

മീനം രാശിക്കാരുടെ വാർഷിക ഫലം 2021 വളരെ മികച്ചതായിരിക്കുമെന്ന് ജാതക പ്രവചനങ്ങൾ 2021 പറയുന്നു. നിങ്ങൾക്ക് വസ്തുവകകൾ വാങ്ങുക, നിക്ഷേപിക്കുക, വിൽക്കുക എന്നിവയിലൂടെ നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും. ഇതുകൂടാതെ, നിങ്ങൾക്കോ ​​നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ ​​വീട് വാടകയിലൂടെ നല്ല വരുമാനം നേടാൻ കഴിയും. നിങ്ങളോടുള്ള കൂടപ്പിറപ്പുകളുടെ മനോഭാവം വളരെ അനുകൂലമായിരിക്കും. ഈ വർഷവും അവർക്ക് വളരെ ശുഭാപ്തിവിശ്വാസം നൽകുന്നതായിരിക്കും. നിങ്ങളുടെ മാതാപിതാക്കൾ ഈ വർഷം ശരാശരി രീതിയിൽ ജീവിതം നയിക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ, നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ ഗൗരവമായി ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ ഈ സമയം, അവർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരാം. മൊത്തത്തിൽ, നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഈ വർഷം നിങ്ങൾക്ക് വളരെ അനുകൂലപ്രദമായിരിക്കും.

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

മീനം രാശിഫലം 2021: ദാമ്പത്യ ജീവിതവും മക്കളും

മീന രാശിക്കാരുടെ വൈവിഹിക ജീവിതവും മക്കളും സംബന്ധിച്ച് 2021 വർഷം അനുകൂലമായ ഒരു വർഷം ആയിരിക്കും. ഈ വർഷം, നിങ്ങളുടെ ബന്ധത്തിലെ സ്നേഹവും പരിചരണവും വർദ്ധിക്കും. ഈ വർഷം, പ്രത്യേകിച്ച് വർഷത്തിലെ ആദ്യത്തെ മൂന്ന് മാസങ്ങളും പിന്നീട് ഒക്ടോബർ അവസാനം മുതൽ നവംബർ പകുതി വരെയും നിങ്ങളുടെ ദാമ്പത്യ ജീവിതം നല്ല രീതിയിൽ തുടരും. ഈ വർഷം ദമ്പതികൾ കുട്ടികൾക്കായി ആഗ്രഹിച്ചേക്കാം,നിങ്ങളുടെ ജാതകത്തിലെ ഗ്രഹ യോഗകൾ ശക്തമായ സ്ഥാനവും അനുകൂല ഫലവും കാണിക്കുന്നു. ജീവിതത്തെയും കുടുംബത്തെയും സ്നേഹിക്കുന്നതിൽ 2021 വർഷം മികച്ചതായിരിക്കും, എന്നാൽ സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 22 വരെയുള്ള നിങ്ങളുടെ ബന്ധത്തിൽ ചെറിയ സംഘട്ടനങ്ങൾ വലിയ വാദങ്ങൾക്ക് ഇടയാക്കും എന്നതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.

2021 ൽ മീനം രാശിക്കാരുടെ ജാതകത്തിന്റെ മൂന്നാമത്തെ ഭാവത്തിൽ രാഹു സ്ഥാനം പിടിക്കും. തൽഫലമായി, എല്ലാ മേഖലയിലും നിങ്ങൾക്ക് വിജയം ലഭ്യമാകും. മീനം രാശിക്കാരുടെ കുട്ടികൾ പഠിക്കുകയോ ജോലി ചെയ്യുകയോ ആണെങ്കിലും, അവർക്ക് രണ്ട് മേഖലകളിലും വളരെയധികം നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. നിങ്ങളുടെ ഏകാഗ്രത തടസ്സമുണ്ടാക്കുകയും ഇത് പഠനങ്ങളിൽ തടസ്സമുണ്ടാക്കുകയും ചെയ്യാം. അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും ഉത്സാഹത്തോടെ പഠിക്കുകയും ചെയ്യുക, നിങ്ങൾക്ക് നല്ല ഫലങ്ങൾ കൈവരിക്കാൻ കഴിയും.

മീനം പ്രണയ രാശിഫലം 2021

മീനം രാശിക്കാരുടെ ജാതകം 2021 അനുസരിച്ച് നിങ്ങളുടെ പ്രണയജീവിതത്തിൽ, നിരവധി ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഉണ്ടാവാം. ഈ വർഷം മുഴുവൻ, ശനി നിങ്ങളുടെ രാശിയുടെ അഞ്ചാമത്തെ ഭാവത്തിൽ ആയിരിക്കും, ഇതുമൂലം നിങ്ങളുടെ പ്രണയ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ വർഷത്തിലുടനീളം ഉണ്ടാകാം.

എന്നിരുന്നാലും, വർഷത്തിന്റെ തുടക്കത്തിൽ, അതായത് ജനുവരി മാസം മുതൽ ഏപ്രിൽ വരെ, നിങ്ങളുടെ രാശിയിലെ വ്യാഴത്തിന്റെ വീക്ഷണം കാരണം വിവാഹാലോചനകൾ നടത്തുന്ന രാശിക്കാർ വിവാഹിതരാകാനുള്ള സാധ്യത കൂടുതലാണ്.

സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെയുള്ള പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. എന്നിരുന്നാലും, ജൂൺ 2 മുതൽ ജൂലൈ 20 വരെയുള്ള നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, നിങ്ങൾ ഇരുവരും തമ്മിൽ പൊരുത്തക്കേടുകളും വാദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, അത്തരം പ്രശ്നങ്ങൾ ഒഴിവാക്കുക, കാരണം ചെറിയ പ്രശ്നങ്ങൾ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഡിസംബർ 5 മുതൽ, അനുകൂലമായ സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വീണ്ടും കൈവരുകയും, ഇത് നിങ്ങളുടെ ബന്ധം മികച്ചതാക്കുകയും ചെയ്യും.

പ്രണയ കാര്യങ്ങളിലെ തടസ്സങ്ങളുടെ പരിഹാരങ്ങൾ നേടൂ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് സഹായം തേടൂ

മീനം ആരോഗ്യ രാശിഫലം 2021

2021 മീനം രാശിക്കാരുടെ ജാതകം അനുസരിച്ച്, 2021 വർഷം ആരോഗ്യത്തിന്റെ കാര്യത്തിൽ മീനം രാശിക്കാരുടെ രാശിക്കാർക്ക് വളരെ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ആരോഗ്യം ഈ വർഷം മികച്ചതായി തുടരും. എന്നാൽ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ പൂർണ്ണമായും അശ്രദ്ധരാകാത്തിരിക്കുക.

ഈ വർഷം ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ വ്യാഴം നിങ്ങളുടെ ജാതകത്തിൽ പന്ത്രണ്ടാമത്തെ ഭാവത്തിൽ തുടരും, ഇത് നിങ്ങളുടെ ആരോഗ്യം ദുർബലമാക്കും. ഇതുകൂടാതെ, നവംബർ 20 മുതൽ വർഷാവസാനം വരെ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. അതിനാൽ ഈ സമയത്ത് പ്രത്യേകിച്ച് ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ഈ വർഷം, നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുക നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്, ഇത് നിങ്ങളെ അമിതവണ്ണമുള്ളവരാക്കും. നിങ്ങൾ ഒരു വലിയ രോഗം ബാധിക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങളുടെ ആരോഗ്യത്തോടൊപ്പം നിങ്ങളുടെ ദിനചര്യയിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

മീനം രാശിഫലം 2021: പരിഹാരങ്ങൾ

  • ഗുണമേന്മയുള്ള പുഷ്യരാഗം പതിച്ച സ്വർണ്ണ മോതിരം വ്യാഴാഴ്ച രാവിലെ 12:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ സമയത്തിനിടയിൽ ചൂണ്ടു വിരലിൽ ധരിക്കുന്നത് നല്ല ആരോഗ്യത്തിനും ജീവിത ഉയർച്ചയ്ക്കും വഴിവെക്കും.
  • ഇതിനുപുറമെ, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രണ്ട് മുഖി, മൂന്ന് മുഖി രുദ്രാക്ഷം യഥാക്രമം ധരിക്കുന്നത് നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും.
  • മഞ്ഞ നിറത്തിലുള്ള തൂവാല എല്ലായ്പ്പോഴും പോക്കറ്റിൽ സൂക്ഷിക്കുക.
  • ഭഗവാൻ ഭജരംഗബലിയെ പൂജിക്കുന്നത് നിങ്ങൾക്ക് വളരെ ഫലപ്രദമായി ഭവിക്കും.
  • ശനിയാഴ്ച ഒരു മൺപാത്രം അല്ലെങ്കിൽ ഇരുമ്പ് പാത്രത്തിൽ കടുക് എണ്ണ നിറയ്ക്കുക, നിങ്ങളുടെ പ്രതിഫലനം അതിൽ കണ്ട ശേഷം അത് ദാനം ചെയ്യുക. ഇതിനെ ഛായ ദാനം എന്നും അറിയപ്പെടുന്നു, ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുമെന്ന് പറയപ്പെടുന്നു.
More from the section: Yearly 3140
2020 Articles
Buy Today
Gemstones
Get gemstones Best quality gemstones with assurance of AstroSage.com More
Yantras
Get yantras Take advantage of Yantra with assurance of AstroSage.com More
Navagrah Yantras
Get Navagrah Yantras Yantra to pacify planets and have a happy life .. get from AstroSage.com More
Rudraksha
Get rudraksha Best quality Rudraksh with assurance of AstroSage.com More
Today's Horoscope

Get your personalised horoscope based on your sign.

Select your Sign
Free Personalized Horoscope 2020
© Copyright 2020 AstroCAMP.com All Rights Reserved